നോട്ട് പിൻവലിക്കൽ; ഇത് തുടക്കം മാത്രമെന്ന് മോഡി

നോട്ട് പിൻവലിച്ച നടപടി കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കള്ളപ്പണത്തിനെതിരായ നടപടികൾ തുടരുമെന്നും മോഡി ബിജെപി പാർലമെൻരറി പാർട്ടി യോഗത്തിൽ പ്രതികരിച്ചു. പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പാർലമെന്ററി പാർട്ടി പ്രത്യേക പ്രനേയം പാസാക്കി. മോഡിയുടേത് മഹത്തായ കുരിശ് യുദ്ധമെന്നും പ്രമേയം.
നോട്ട് പിൻവലിച്ച നടപടിയിൽ ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി അറിയിച്ചു. നോട്ട് പിൻവലിക്കൽ നടപടി ഒരു ചെറിയ കാര്യമല്ല, അതിന് വലിയ ധൈര്യം വേണം. കഴിഞ്ഞ 70 വർഷമായി ഒരേ രീതിയിൽ പോയിരുന്ന രാജ്യത്തിന് ഇതുവഴി പുതിയ ഒരു മാറ്റം സംഭവിച്ചു. രാജ്യം മുഴുവൻ ഈ തീരുമാനമെടുക്കാൻ കാണിച്ച മോഡിയുടെ ധൈര്യത്തിന് പിന്തുണ നൽകുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
Demonetisation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here