മദാം തുസാദ്സ് മ്യൂസിയം ഇന്ത്യയിലേക്ക്

madame tussauds

പ്രശസ്തരുടെ മെഴുകു പ്രതിമകള്‍ ഒരുക്കി ലോകപ്രശസ്തമായ ലണ്ടനിലെ മദാം തുസാദ്സ് മ്യൂസിയം ഇന്ത്യയിലേക്ക് എത്തുന്നു. ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ റീഗല്‍ സിനിമ ബില്‍ഡിംഗിലാണ് മദാം തുസാദ്സിന്റെ സ്ഥിരം പ്രദര്‍ശന ശാല ഒരുങ്ങുന്നത്.
ഈ മ്യൂസിയത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ ശാഖയാണിത്. ലോകത്ത് ഇതുവരെ 22 ശാഖകളുണ്ട് ഈ മ്യൂസിയത്തിന്. ലോകനേതാക്കള്‍, ഹോളിവുഡിലേയും ബോളിവുഡിലേയും പ്രശസ്തരായ താരങ്ങള്‍, ചരിത്ര പുരുഷന്മാര്‍, സംഗീതജ്ഞര്‍, കായിക താരങ്ങള്‍ തുടങ്ങിയവരുടെ മെഴുക് പ്രതിമകള്‍ ഇവിടെയുണ്ട്.

madame tussauds

NO COMMENTS

LEAVE A REPLY