68 കിലോയില്‍ നിന്ന് 93 ലേക്ക് തിരിച്ച് 80 ല്‍. ആമീറിന്റെ അത്ഭുതപ്പെടുത്തുന്ന മാറ്റം!

ക്രിസ്തുമസ് റിലീസായി എത്തുന്ന ആമീര്‍ ഖാന്റെ ദംഗലിലെ മാറ്റം ഇതിനോടകം ചര്‍ച്ചയാണ്. ആമീര്‍ ഇതിനായി തൂക്കം 93കിലോയാക്കി. ആറ് മാസമാണ് ഈ മേയ്ക്ക് ഓവറിന് എടുത്തത്. ചെറുപ്പകാലട്ടത്തില് ഫിറ്റായ ശരീരവും പ്രായം കൂടിയ കഥാപാത്രത്തിന് കുടവയറുള്ള രൂപവുമാണ് ചിത്രത്തില്‍.
ശരീരഭാരം വര്‍ദ്ധിപ്പിച്ച് തന്നെ വയറ് കൂട്ടാമെന്ന് ആമീര്‍ തന്നെയാണ് അഭിപ്രായപ്പെട്ടത്. ഷൂട്ടിംഗ് കഴിഞ്ഞതോടെ പഴയരൂപത്തിലേക്ക് മാറാന്‍ അഞ്ച് മാസമാണ് ആമീര്‍ ജിമ്മില്‍ ചെലവഴിച്ചത്. ഈ മാറ്റത്തിനായി ആമീര്‍ എടുത്ത കഷ്ടപ്പാട് എങ്ങനെയെന്ന് കാണാം
ഗീതാബബിതാ സഹോദരിമാരെ ഇന്ത്യന്‍ ഗുസ്തി മേഖലയ്ക്ക് സമ്മാനിച്ച ഇവരുടെ പിതാവും പരിശീലകനുമായ മഹാവിര്‍ ഫൊഗോട്ടിന്റെ ജീവചരിത്രമാണ് ദംഗല്‍ എന്ന ചിത്രം. സാക്ഷി തന്‍വാര്‍, ഫാത്തിമാ സനാ ഷേഖ്, സാനിയ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍.
amir make over , Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here