കാവ്യ-ദീലീപ് വിവാഹത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി ഭാവന

ദിലീപ് കാവ്യ വിവാഹത്തിന് ശേഷം, ഭാവന ഈ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത് എന്തെന്ന കാരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ദുബായിലെ ഒരു ഷോയ്ക്കിടെ ദിലീപ് കാവ്യയുടെ അടുത്ത് ഇടപെഴകിയത് ഭാവന മഞ്ജുവാര്യരോട് വിളിച്ച് പറഞ്ഞത് വരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇക്കാരണം കൊണ്ടാണ് ദിലീപ് -മഞ്ജു ബന്ധത്തില്‍ വിള്ളല്‍ വീണതെന്നും വാര്‍ത്തകള്‍ പരന്നു. വിളിച്ചിട്ടും ഭാവന കല്യാണത്തില്‍ പങ്കെടുത്തില്ല എന്നതായിരുന്നു വേറൊരു വാര്‍ത്ത. എന്നാല്‍ ഇതെല്ലാം പാടെ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന.
എന്നാല്‍ താന്‍ കല്യാണത്തിന് പോകാഞ്ഞത് തന്നെ ക്ഷണിക്കാഞ്ഞതിനാലാണെന്നാണ് ഭാവന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭാവന പറയുന്നു.
എന്നെ ക്ഷണിക്കണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് അവരാണ്. അത് അവരുടെ ഇഷ്ടമാണ് അതില്‍ എനിക്ക് പരിഭവം ഒന്നും ഇല്ല, ഭാവന പറഞ്ഞു.
Bhavana, participated, kavya and dileep, wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here