അമേരിക്കയ്ക്ക് വേണ്ടി തന്റെ ബിസിനസ് ഉപേക്ഷിക്കുന്നുവെന്ന് ട്രംപ്

donald trump

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ബിസിനസ് വിടാനൊരുങ്ങുന്നു. തന്റെ ബിസിനസിന് വേണ്ടി പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്‌തേക്കുമെന്ന ആരോപണം ഉയരുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ നീക്കം.

അമേരിക്കയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് ട്രംപ്. അമേരിക്കയുടെ ഉയർച്ചയ്ക്കായി തന്റെ ബിസിനസ് ഉപേക്ഷിക്കുകയാണെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഇനി രാജ്യകാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ എന്നും ട്രംപ്.

ബിസിനസ് മക്കൾക്ക് നൽകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനായുള്ള രേഖകൾ തയ്യാറാക്കി വരികയാണെന്നും ട്രംപ് പറയുന്നു.

Trump announces he will leave business ‘in total’

Subscribe to watch more

NO COMMENTS

LEAVE A REPLY