Advertisement

നോട്ട് പിൻവലിച്ചത് സമർത്ഥിക്കാൻ മോഡി പ്രദർശിപ്പിച്ചത് വ്യാജ വീഡിയോ

December 4, 2016
Google News 2 minutes Read
demonetisation

ക്യാഷ്‌ലെസ്സ് എക്കോണമിയെ പിന്തുണയ്ക്കാൻ നരേന്ദ്രമോഡിയും സംഘവും കാണിച്ചതും പ്രചരിപ്പിച്ചതും രണ്ട് വർഷം പഴക്കമുള്ള തമാശ വീഡിയോ. ശനിയാഴ്ച ഉത്തർപ്രദേശിലെ മൊറാദാബാദ് റാലിയിലായിരുന്നു സംഭവം.

യാചകർ പോലും ഉപയോഗിക്കുന്നത് സൈ്വപ്പിങ് മെഷീൻ ആണെന്ന് തെളിയിക്കാൻ മോഡി കാണിച്ച വീഡിയോയുടെ സത്യാവസ്ഥയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

നോട്ട് പിൻവലിച്ചതിലെ അപാകത മറച്ചുവെക്കാൻ ചില്ലറയില്ലെന്ന് പറഞ്ഞ യുവതിയോട് കാർഡ് ആവശ്യപ്പെട്ട് സൈ്വപ്പിങ് മെഷീൻ എടുക്കുന്ന വീഡിയോ ആണ് മോഡി റാലിയിൽ കാണിച്ചത്.

മോഡി നടത്തിയ പ്രസംഗത്തിൽനിന്ന്

വാസ്തവം എത്രത്തോളമുണ്ടെന്ന് അറിയില്ല. വാട്‌സ്ആപ്പിൽ ഒരു വീഡിയോ വൈറൽ ആകുന്നുണ്ട്. ചില്ലറയില്ലെന്ന് പറയുന്ന ഒരാളോട് കാർഡുണ്ടെങ്കിൽ തരൂ എന്ന് പറഞ്ഞ് സൈ്വപ്പിങ് മെഷീൻ എടുക്കുന്ന യാചകനാണ് വീഡിയോയിൽ. പുതിയ മാറ്റങ്ങളെ അംഗീകരിക്കാൻ രാജ്യത്തെ ജനം മടികാണിക്കുന്നില്ലെന്നാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.

Subscribe to watch more

തമാശ നിറഞ്ഞതും വ്യത്യസ്തവുമായ വീഡിയോകൾ ഷെയർ ചെയ്യുന്ന യൂട്യൂബ് ചാനലായ ന്യൂമറോഗ്രാഫികിന്റേതാണ് വീഡിയോ. രണ്ട് വർഷം മുമ്പ് 2014 ജനുവരിയിലാണ് ഇവർ ഈ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്.

Modi cited as an example of beggars using swipe machines is a joke

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here