പ്രതിഷേധങ്ങൾക്കിടയിലും കുപ്പുദേവരാജന് മുദ്രാവാക്യങ്ങളോടെ അന്ത്യാഞ്ജലി

kuppu devaraj

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം പ്രതിഷേധങ്ങളെ മറികടന്ന് പൊതുദർശനത്തിന് ശേഷം സംസ്‌കാരത്തിനായി കൊണ്ടുപോയി.

പോലീസും യുവ മോർച്ച പ്രവർത്തകരും പൊതുദർശനത്തെ വിലക്കിയെങ്കിലും മുദ്രാവാക്യങ്ങളോടെ ഏറ്റുവാങ്ങിയ മൃതദേഹം മനുഷ്യാവകാശ പ്രവർത്തകരും ബന്ധുക്കളും മെഡിക്കൽ കോളേജ് മോർച്ചറിയ്ക്ക് മുന്നിൽ പൊതു ദർശനത്തിന് വെക്കുകയായിരുന്നു. അരിവാൾ ചുറ്റിക പതിച്ച ചെങ്കൊടിയാണ് മൃതദേഹത്തെ പുതച്ചത്.

സിപിഐ നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം കുപ്പുദേവരാജന് അന്തിമോപചാരമർപ്പിക്കാനെത്തി. പാർട്ടി നിർദ്ദേശപ്രകാരമാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പൊതുദർശനത്തിന് ശേഷം കോഴിക്കോട് മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക് മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയി.

kuppu devaraj

NO COMMENTS

LEAVE A REPLY