എറണാകുളത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ ഗുണ്ടായിസം. സയനോര പരാതി നല്‍കി

എറണാകുളത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ ഗുണ്ടായിസം. കേസുമായി മുന്നോട്ട് പോകാന്‍ സയനോര.
ഇന്ന് രാവിലെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യൂബര്‍ ടാക്സിയില്‍ കയറിയ സയനോരയ്ക്ക് ദുരനുഭവം ഉണ്ടായത്. ടാക്സിവിളിച്ച സയനോരയോയും യൂബര്‍ ടാക്സി ഡ്രൈവറേയും ഓട്ടോക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.ഇത് സംബന്ധിച്ച് കേസ് നല്‍കിയതായി സയനോര ഫെയ്സ് ബുക്കിലൂടെയാണ് അറിയിച്ചത്. ഐജി ശ്രീജിത്തിനാണ് പരാതി പരാതി നല്‍കി.

സംഭവം നടന്ന ഉടനെ ഇക്കാര്യം വിശദീകരിച്ച് സയനോര ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് ശേഷം സമാന അനുഭവം ഉണ്ടായ നിരവധി പേര്‍ സയനോരയെ നേരിട്ടും അല്ലാതെയും വിവരം അറിയിച്ചെന്നും സയനോര പറയുന്നു.

sayanora, auto drivers, kochi, uber, threatenning

NO COMMENTS

LEAVE A REPLY