രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നികുതിയില്ലാതെ മാറ്റി വാങ്ങാം

political parties exception in currency exchange

സംഭാവനയായി ലഭിച്ച പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി ഇല്ലാതെ മാറ്റിവാങ്ങാമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുകുന്നുവെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പാടെ തള്ളിയാണ് ധനകാര്യമന്ത്രാലയത്തിന്റെ ഈ ഉത്തരവ്.

വ്യക്തികളുടെ പണത്തിന്റെ കണക്കുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ ഈ പരിധിയില്‍ ഉള്‍പ്പെട്ടിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ സംഭാവനകള്‍ക്ക് നികുതിയും ഇല്ല.

political parties, money exchange, currency ban

NO COMMENTS

LEAVE A REPLY