വനപാലകരുടെ കണ്ണ് വെട്ടിച്ച് കാട്ടിലെത്തിയ യുവാവിനെ കാട്ടാനക്കൂട്ടം കൊന്നു

elephant

കുട്ടംപുഴയില്‍ എത്തിയ സംഘത്തിന് നേരെ കാട്ടാന കൂട്ടത്തിന്റെ ആക്രമണം. ആക്രമണത്തില്‍ യുവ എന്‍ജിനീയര്‍ കൊല്ലപ്പെട്ടു. തട്ടേക്കാട് സ്വദേശി ടോണി മാത്യുവാണ് മരിച്ചത്. ടോണിയടങ്ങുന്ന നാലംഗസംഘം നായാട്ടിനാണ് കാട്ടിലെത്തിയതെന്ന് സൂചനയുണ്ട്. വനപാലകരുടെ കണ്ണുവെട്ടിച്ചാണ് സംഘം കാട്ടിനുള്ളില്‍ കടന്നത്. ഒപ്പം ഉണ്ടായിരുന്ന ബേസില്‍ തങ്കച്ചനെ മാരക പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ഭരണിക്കുഴി ഭാഗത്താണ് അപകടം നടന്നത്. ആന ബേസിലിനെ ചുഴറ്റി എറിയുകയായിരുന്നു എന്നാണ് ഒപ്പമുള്ളവ്ര‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇയാളുടെ കാലില്‍ വെടിയേറ്റതുപോലെയുള്ള പാടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് ഭാഷ്യം.

elephant, killed, youth

NO COMMENTS

LEAVE A REPLY