1971 ബിയോണ്ട് ബോര്‍ഡേഴ്സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മേജർ രവിയും മോഹൻ ലാലും വീണ്ടും ഒന്നിക്കുന്ന മേജർ രവി ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.
മോഹന്‍ലാല്‍ സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.
Click here to see full size poster
ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ചിത്രീകരിക്കാനുള്ള ഒരുക്കത്തിലാണ് അണിയറക്കാർ. ജോർജിയയിലാണ് ഷൂട്ടിംഗ്. മോഹൻലാൽ അടക്കമുള്ള ഷൂട്ടിംഗ് സംഘം നാളെ ജോർജിയയിലേക്ക് പുറപ്പെടും.
1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം. മേജര്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
ആശാ ശരത്താണ് ചിത്രത്തിലെ നായിക. മോഹൻലാൽ അവതരിപ്പിക്കുന്ന മേജർ മഹാദേവന്റെ ഭാര്യാ വേഷമാണ് ആശയ്ക്ക്. റെഡ്റോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് നിർമ്മാണം. മാർച്ച് 27ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.
1971 ലെ ഇന്ത്യാപാക് യുദ്ധകാലത്ത് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. രൺജി പണിക്കർ, അല്ലു സിരിഷ്, സുധീർ കരമന, സൈജു കുറുപ്പ്, മണിക്കുട്ടൻ, കൃഷ്ണ കുമാർ, മനുരാജ്, ഷഫീക്ക്, ജയകൃഷ്ണൻ,മേഘനാഥൻ, കണ്ണൻ പട്ടാമ്പി, ഷാജു, അഞ്ജനമേനോൻ എന്നിവരാണ് മറ്റ് താരങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here