മിന്നിത്തിളങ്ങി സുരഭി

surabhi

മികച്ച നടിയ്ക്കുള്ള നടിയ്ക്കുള്ള പുരസ്കാരം അത് സുരഭിയെ തേടി എത്തുമ്പോള്‍ ആ അംഗീകാരം ചെന്നെത്തുന്നത് ഓരോ അമ്മമാരുടെയും നെഞ്ചിലാണ്. മകളുടെ മികച്ച ഭാവിയ്ക്ക്ക്കായി മരിച്ച് ജീവിക്കുന്ന ഒരു ജിവിതത്തിന് ജീവന്‍ നല്‍കിയതിലൂടെയാണ് സുരഭിയെ തേടി ഈ അവാര്‍ഡ് എത്തുന്നത്.

Read Also : ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാളത്തിന് ഏഴ് പുരസ്കാരങ്ങള്‍

സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി പരാമര്‍ശത്തിലൊതുങ്ങിയ സ്ഥാനമാണ് ദേശീയ പുരസ്കാര വേളയില്‍ രാജ്യത്തെ മികച്ച നടി എന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടതും അംഗീകരിക്കപ്പെട്ടതും. മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ഇതേ ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയെ തേടിയെത്തിയിരുന്നു.

15965802_1152138581551583_3848641130431510734_n

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ഒരു അമ്മയുടെ ഭാവങ്ങളും, വേദനകളും, ആശങ്കകളുമാണ് സുരഭി പകര്‍ന്നാടിയത്. നവാഗതനായ അനില്‍ തോമസ്സാണ് മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകന്‍. കോഴിക്കോട് ഭാഷക്കാരിയായ സുരഭി ഇതില്‍ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന സ്ത്രീയുടെ വേഷമാണ് ചെയ്തത്. വെറും പതിമൂന്ന് ദിവസങ്ങള്‍കൊണ്ടാണ് സുരഭിയുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കോഴിക്കോട് നരിക്കുനി സ്വദേശിയാണ് സുരഭി ലക്ഷ്മി. റിയാലിറ്റി ഷോയിലൂടെയാണ് സുരഭിയുടെ അഭിനയരംഗത്തേക്കുള്ള പ്രവേശനം. നിരവധി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച സുരഭി മുപ്പതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എം80മൂസ്സ എന്ന സീരിയലിലെ പാത്തു എന്ന കഥാപാത്രത്തിലൂടെ ജനപ്രിയ നടിയായി സുരഭി മാറിയത് പെട്ടെന്നായിരുന്നു. ജയരാജിന്റെ ബൈ ദ പീപ്പിളായിരുന്നു സുരഭിയുടെ ആദ്യ ചിത്രം. ഫ്ളവേഴ്സ് സംഘടിപ്പിച്ച 2016ലെ ടെലിവിഷന്‍ അവാര്‍ഡ്സില്‍ സുരഭിയ്ക്കായിരുന്നു മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം. തനിക്ക് കിട്ടുന്ന ആദ്യ അവാര്‍ഡാണിതെന്നാണ് പുരസ്കാരം സ്വീകരിച്ച് സുരഭി പ്രതികരിച്ചത്.

16996192_1195588297206611_3202165416991632381_n
ക്യാമറാമാനായ വിപിനാണ് സുരഭിയുടെ ഭര്‍ത്താവ്. ഡിഗ്രിഭരതനാട്യം റാങ്കോടെ പാസ്സായ സുരഭി പിജി തീയറ്റര്‍ ആര്‍ടിസില്‍ പൂര്‍ത്തിയാക്കി. പിഎച്ച്ഡി ചെയ്യുകയാണ് ഇപ്പോള്‍. 2010ല്‍ മികച്ച നാടക നടിയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും സുരഭി നേടിയിട്ടുണ്ട്.

അവാര്‍ഡ് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും സുരഭി പറയുന്നു. സലാലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുനെത്തിയപ്പോഴാണ് അവാര്‍ഡ് വിവരം അറിയുന്നത് തന്നെ.