ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: സുരഭി മികച്ച നടി, അക്ഷയ് കുമാര്‍ മികച്ച നടന്

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയാണ് മികച്ച നടി. റുസ്തത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള ചലച്ചിത്രം.
സിനിമാ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം ഉത്തര്‍ പ്രദേശിന് ലഭിച്ചു. ചലച്ചിത്ര സംബന്ധിയായ കൃതി ലതാ സുര്ഗാഥയാണ്. ഡോക്യുമെന്ററി ചിത്രം ചെനൈയാണ്. ജോക്കറാണ് മികച്ച തമിഴ് ചിത്രം
മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം. മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാഗ്യാരേജ്, പുലിമുരുകന് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച ശബ്ദലേഖനത്തിന് ജയദേവന് പുരസ്കാരം. കാടു പൂക്കുന്ന നേരം എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിനാണ് അവാര്‍ഡ്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ശ്യാം പുഷ്കറിന്.
കാലിക പ്രാധാന്യമുള്ള ചിത്രത്തിനുള്ള അവാര്‍ഡിന് പിങ്കിന്.
National film awards 2016 – Winners list
Surabhi Lakshmi has bagged the Best Actress Award for her performance in the Malayalam movie Minnaminungu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here