ആ കുഞ്ഞു ഗായികയെ തേടി പാട്ടിന്റെ വാനമ്പാടി എത്തി

chitha-meet-cute-baby-singer

മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ചന്ദന മണിവാതില്‍, ചീരപ്പൂവുകള്‍ക്കുമ്മകൊടുക്കുന്ന  എന്നീ മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ഗാനങ്ങള്‍ ഈ കുഞ്ഞ് ഗായിക പാടിയതോര്‍ക്കുന്നോ?
കാലില്‍ താളം തട്ടി ആ കുഞ്ഞ് പാടിയ പാട്ടിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തന്നെയായിന്നു. പ്രശസ്ത ഗായകരില്‍ പലരും ഈ കുഞ്ഞിന്റെ വീഡിയോ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തു. കൂട്ടത്തില്‍ ഈ കുഞ്ഞിനെ അറിയുമോ എന്ന് ചോദിച്ച് ഗായിക ചിത്രയും ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

Read Also : മഞ്ഞള്‍ പ്രസാദം പാടി ഹിറ്റായ കുഞ്ഞിന്റെ അടുത്ത ഗാനം എത്തി

ഇപ്പോഴിതാ ആ കുഞ്ഞ് ഗായികയെ കാണാന്‍ താരം നേരിട്ട് എത്തിയിരിക്കുകയാണ്.

രണ്ടര വയസ്സാണ് രുഗ്മിണ് എന്ന ഈ കൊച്ച് ഗായികയുടെ പേര്. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന രുഗ്മിണി തന്റെ മുന്നില്‍ പാടാന്‍ വിസമ്മതിച്ചുവെന്നും ചിത്ര ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ഭാവിയിലെ ലതാ മങ്കേഷ്കറാണ് കുഞ്ഞെന്നും ചിത്ര പറയുന്നു.

രുഗ്മിണി മോളുടെ ആദ്യ ഗാനം കാണാം

Rugmini, KS Chithra