പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ദേവി ആശുപത്രിയ്ക്ക് മുന്നിൽ സംഘർഷാവസ്ഥ

woman died in hospital

വെള്ളറട ദേവീ ആശുപത്രിയിൽ സിസേറിയനെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ നാട്ടുകാർ ആശുപത്രി ഉപരോധിക്കുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് യുവതി മരിച്ചതെന്നാണ് ഇവർ ആരോപിക്കുന്നത്.

Read Also : സ്വകാര്യ ആശുപത്രിയിൽ സിസേറിയനെ തുടർന്ന് യുവതി മരിച്ചു

അഞ്ചു മരങ്കാല മൈലക്കുന്ന് സ്വദേശി ഷിനി (26) യാണ് സിസേറിയനെ തുടർന്ന് മരിച്ചത്. നാട്ടുകാർ ആശുപ്ത്രിയ്ക്ക് മുന്നിൽ തടിച്ചുകൂടിയതോടെ ആശുപത്രിയ്ക്ക് പോലീസ് കാവൽ ഏർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളുടെ പ്രദേശിക നേതൃത്വവും ആശുപത്രിയ്‌ക്കെതിരെ രംഗത്തെത്തി.

സിസേറിയന് തുടർന്ന് ഉണ്ടായ രക്ത ശ്രവമാണ് മരണകാരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഷിനിയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്താൻ കൊണ്ടുപോയി. കുഞ്ഞു തീവ്ര പരിചരണ ത്തിലാണ്

NO COMMENTS