ജനനായകന്‍’; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് വിജയ്
സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ദളപതി വിജയ്‌യുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. താരത്തിന്റെ അവസാന ചിത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദളപതി 69-ന് ആണ് ‘ജനനായകൻ’ എന്ന് പേരിട്ടിരിക്കുന്നത്. കെ.വി.എന്‍. പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദ് ആണ്. [Thalapathy Vijay’s last film titled ‘Jana Nayagan’ first look out]
അനിരുദ്ധ് ആണ് സംഗീതസംവിധായകന്‍. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, പ്രകാശ് രാജ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി സിനിമാരംഗം വിടുകയാണെന്ന് താരം പറഞ്ഞിരുന്നു. റിപ്പബ്ലിക് ദിനത്തിലാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമാണ്. സാമൂഹികമാധ്യമങ്ങള്‍ വഴി വിജയ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. മുദ്രാവാക്യം വിളിക്കുന്ന ആള്‍ക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുക്കുന്ന വിജയയുടെ ചിത്രമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.
Story Highlights : Thalapathy Vijay’s last film titled ‘Jana Nayagan’ first look out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here