Advertisement

ആദ്യം സമ്പദ് ഘടന വികസിക്കട്ടെ എന്നിട്ടാക്കാം ക്യാഷ് ലെസ് ഇന്ത്യ; തോമസ് ഐസക്

November 29, 2016
Google News 1 minute Read
demonetisation and cashless economy

ആദ്യം കള്ളപ്പണക്കാരെ പിടിക്കാനെന്നും പിന്നീട് ക്യാഷ്‌ലെസ് ഇന്ത്യയ്ക്ക് വേണ്ടിയെന്നും അവകാശപ്പെട്ട് നോട്ട് പിൻവലിക്കൽ നടപടിയെ വിശദീകരിക്കുന്ന പ്രധാനമന്ത്രിയ്‌ക്കെതിരെ ധനമന്ത്രി ടി എം തോമസ് ഐസക്. മോഡിയുടെ മൻ കി ബാത്ത് പ്രസംഗത്തിലാണ് ക്യാഷ് ലെസ് ഇന്ത്യയ്ക്കായി മോഡി ആഹ്വാനം ചെയ്യുന്നത്.

ഗൃഹപാഠം ചെയ്യാതെ നോട്ടുകൾ റദ്ദാക്കിയതിന്റെ ഫലമായി സാധാരണക്കാർ നേരിടുന്ന പ്രയാസങ്ങൾക്ക് ഉത്തരമില്ലാത്തതിനാൽ ശ്രദ്ധ തിരിക്കാനുള്ള അടവാണ് മോഡിയുടെ മൻ കി ബാത്ത് പ്രസംഗമെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കുമ്മനം രാജശേഖരനും സംഘവും മലയാളികളെ ഡിജിറ്റൽ ബാങ്കിംഗ് പഠിപ്പിക്കാൻ ശ്രമിക്കുകയാണ്. കുമ്മനം ഇടപെട്ടില്ലെങ്കിലും കേരളത്തിൽ നോട്ട് രഹിത പണമിടപാടുകൾ വേഗത്തിൽ പടരുമെന്നും അദ്ദേഹം പറയുന്നു.

ദരിദ്രരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ നഗരങ്ങളും ഗ്രമാങ്ങളും തമ്മിലുള്ള അന്തരം കുറവാണ്. ഇതിൽ നിന്നെല്ലാം എത്രയോ അകലെയാണ് ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ സ്ഥിതി . 134 കോടി ജനങ്ങളുളള ഇന്ത്യ രാജ്യത്ത് 34 % ജനങ്ങൾക്കെ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുകയുള്ളൂ .

ഗ്രാമീണ ഇന്ത്യ ഇപ്പോഴും ‘വേൾഡ് വൈഡ് വെബി’ന് പുറത്താണ് . 2015 ൽ 53% പ്രായപൂർത്തിയായ ഇന്ത്യക്കാർക്കേ ബാങ്ക് അക്കൌണ്ട് ഉണ്ടായിരുന്നുള്ളൂ . ഇതിൽ 43% നിർജ്ജീവമായിരുന്നു . ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ ഇടപാടുകൾ രണ്ട് ശതമാനത്തിൽ താഴെ നിൽക്കുന്ന ഇന്ത്യയെ ക്യാഷ് ലെസ്സ് ആക്കുന്നതിന് നോട്ട് റദ്ദാക്കൽ വങ്കത്തം ഒരു ഉപായമാക്കാൻ പദ്ധതിയിടുന്നത് എന്നും അദ്ദേഹം വിമർശിക്കുന്നു.

  1. പോസ്റ്റിന്റെ പൂർണ്ണ രൂപം

കുമ്മനം രാജശേഖരനും സംഘവും മലയാളികളെ ഡിജിറ്റല്‍ ബാങ്കിംഗ് പഠിപ്പിക്കാന്‍ ഒരുങ്ങുന്നു . ഗൃഹപാഠം ചെയ്യാതെ നോട്ടുകള്‍ റദ്ദാക്കിയതിന്റെ ഫലമായി സാധാരണക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് ഉത്തരമില്ലാതെ ശ്രദ്ധ തിരിക്കാനുള്ള അടവാണ് മോഡിയുടെ മന്‍ കി ബാത്ത് പ്രസംഗം . പാക്കിസ്ഥാന്‍ കള്ളനോട്ടിനെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും മിണ്ടാട്ടമില്ല . വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നോട്ടില്ലാ സമ്പദ്ഘടനയാക്കുന്നതിനുള്ള അവസരമാണത്രെ നോട്ട് നിരോധനം കൊണ്ട് വന്നിരിക്കുന്നത് . ആദ്യം സമ്പദ് ഘടന വികസിക്കട്ടെ എന്നിട്ടാക്കാം ക്യാഷ് ലെസ്

കുമ്മനം ഇടപെട്ടില്ലെങ്കിലും കേരളത്തില്‍ നോട്ട് രഹിത പണമിടപാടുകള്‍ വേഗത്തില്‍ പടരും . മെട്രോ പൊളിറ്റന്‍ നഗരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇക്കാര്യത്തില്‍ കേരളം ഇപ്പോള്‍ തന്നെ മുന്നിലാണ് . പലതുണ്ട് കാരണങ്ങള്‍ . ജനങ്ങള്‍ സാക്ഷരരാണ് . ദരിദ്രരുടെ എണ്ണം ഏറ്റവും കുറവാണ് . ഏതാണ്ട് സമ്പൂര്‍ണ ബാങ്കിംഗ് സംസ്ഥാനമാണ് . ഏറ്റവും മികച്ച ഇന്‍റര്‍നെറ്റ് ശൃംഖലയുള്ള സംസ്ഥാനമാണ് . നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറവാണ് . തീരെയില്ല എന്ന് തന്നെ പറയാം . ഇതില്‍ നിന്നെല്ലാം എത്രയോ അകലെയാണ് ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ സ്ഥിതി .

134 കോടി ജനങ്ങളുളള ഇന്ത്യ രാജ്യത്ത് 34 % ജനങ്ങള്‍ക്കെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ . ഗ്രാമീണ ഇന്ത്യ ഇപ്പോഴും ‘വേള്‍ഡ് വൈഡ് വെബി’ന് പുറത്താണ് . 2015 ല്‍ 53% പ്രായപൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്കേ ബാങ്ക് അക്കൌണ്ട് ഉണ്ടായിരുന്നുള്ളൂ . ഇതില്‍ 43% നിര്‍ജ്ജീവമായിരുന്നു .

90 % ജനങ്ങളും ചെറുകിട അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത് . ദേശീയ വരുമാനത്തിന്‍റെ പകുതിയോളം ഇവിടെയാണ്‌ സൃഷ്ടിക്കപ്പെടുന്നത് . അസംഘടിത മേഖലയിലെ നല്ല പങ്ക് ഇടപാടുകളും അനൌപചാരികമാണ് . നോട്ടിന്റെ ഇടനില കൂടിയേ തീരൂ .
ചെറു വികസിത രാജ്യങ്ങളും (സ്കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ ) സിംഗപ്പൂര്‍ പോലുള്ള നഗര രാജ്യങ്ങളും ആണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഏറ്റവും മുന്നില്‍ . അമേരിക്കയില്‍ പോലും 45% ഇടപാടുകളെ ഡിജിറ്റല്‍ ആയിട്ടുള്ളൂ . ഇവരാരും നോട്ട് റദ്ദ് ചെയ്തല്ല ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് നീങ്ങിയിട്ടുള്ളത് . ബ്രസീല്‍ , ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും 15 ശതമാനത്തില്‍ താഴെയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍ . അപ്പോഴാണ്‌ ഇപ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ രണ്ട് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന ഇന്ത്യയെ ക്യാഷ് ലെസ്സ് ആക്കുന്നതിന് നോട്ട് റദ്ദാക്കല്‍ വങ്കത്തം ഒരു ഉപായമാക്കാന്‍ പദ്ധതിയിടുന്നത്

കുമ്മനം രാജശേഖരനും സംഘവും മലയാളികളെ ഡിജിറ്റല്‍ ബാങ്കിംഗ് പഠിപ്പിക്കാന്‍ ഒരുങ്ങുന്നു . ഗൃഹപാഠം ചെയ്യാതെ നോട്ടുകള്‍ റദ്ദാക്കിയതിന്റെ ഫലമായി സാധാരണക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് ഉത്തരമില്ലാതെ ശ്രദ്ധ തിരിക്കാനുള്ള അടവാണ് മോഡിയുടെ മന്‍ കി ബാത്ത് പ്രസംഗം . പാക്കിസ്ഥാന്‍ കള്ളനോട്ടിനെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും മിണ്ടാട്ടമില്ല . വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നോട്ടില്ലാ സമ്പദ്ഘടനയാക്കുന്നതിനുള്ള അവസരമാണത്രെ നോട്ട് നിരോധനം കൊണ്ട് വന്നിരിക്കുന്നത് . ആദ്യം സമ്പദ് ഘടന വികസിക്കട്ടെ എന്നിട്ടാക്കാം ക്യാഷ് ലെസ്

കുമ്മനം ഇടപെട്ടില്ലെങ്കിലും കേരളത്തില്‍ നോട്ട് രഹിത പണമിടപാടുകള്‍ വേഗത്തില്‍ പടരും . മെട്രോ പൊളിറ്റന്‍ നഗരങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇക്കാര്യത്തില്‍ കേരളം ഇപ്പോള്‍ തന്നെ മുന്നിലാണ് . പലതുണ്ട് കാരണങ്ങള്‍ . ജനങ്ങള്‍ സാക്ഷരരാണ് . ദരിദ്രരുടെ എണ്ണം ഏറ്റവും കുറവാണ് . ഏതാണ്ട് സമ്പൂര്‍ണ ബാങ്കിംഗ് സംസ്ഥാനമാണ് . ഏറ്റവും മികച്ച ഇന്‍റര്‍നെറ്റ് ശൃംഖലയുള്ള സംസ്ഥാനമാണ് . നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറവാണ് . തീരെയില്ല എന്ന് തന്നെ പറയാം . ഇതില്‍ നിന്നെല്ലാം എത്രയോ അകലെയാണ് ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ സ്ഥിതി .

134 കോടി ജനങ്ങളുളള ഇന്ത്യ രാജ്യത്ത് 34 % ജനങ്ങള്‍ക്കെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ . ഗ്രാമീണ ഇന്ത്യ ഇപ്പോഴും ‘വേള്‍ഡ് വൈഡ് വെബി’ന് പുറത്താണ് . 2015 ല്‍ 53% പ്രായപൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്കേ ബാങ്ക് അക്കൌണ്ട് ഉണ്ടായിരുന്നുള്ളൂ . ഇതില്‍ 43% നിര്‍ജ്ജീവമായിരുന്നു .

90 % ജനങ്ങളും ചെറുകിട അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത് . ദേശീയ വരുമാനത്തിന്‍റെ പകുതിയോളം ഇവിടെയാണ്‌ സൃഷ്ടിക്കപ്പെടുന്നത് . അസംഘടിത മേഖലയിലെ നല്ല പങ്ക് ഇടപാടുകളും അനൌപചാരികമാണ് . നോട്ടിന്റെ ഇടനില കൂടിയേ തീരൂ .
ചെറു വികസിത രാജ്യങ്ങളും (സ്കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍ ) സിംഗപ്പൂര്‍ പോലുള്ള നഗര രാജ്യങ്ങളും ആണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഏറ്റവും മുന്നില്‍ . അമേരിക്കയില്‍ പോലും 45% ഇടപാടുകളെ ഡിജിറ്റല്‍ ആയിട്ടുള്ളൂ . ഇവരാരും നോട്ട് റദ്ദ് ചെയ്തല്ല ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് നീങ്ങിയിട്ടുള്ളത് . ബ്രസീല്‍ , ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും 15 ശതമാനത്തില്‍ താഴെയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍ . അപ്പോഴാണ്‌ ഇപ്പോള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ രണ്ട് ശതമാനത്തില്‍ താഴെ നില്‍ക്കുന്ന ഇന്ത്യയെ ക്യാഷ് ലെസ്സ് ആക്കുന്നതിന് നോട്ട് റദ്ദാക്കല്‍ വങ്കത്തം ഒരു ഉപായമാക്കാന്‍ പദ്ധതിയിടുന്നത്.

demonetisation and cashless economy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here