നന്ദിതാ ദാസും വിവാഹമോചിതയാകുന്നു

ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച പുതുവര്‍ഷ വാര്‍ത്ത നന്ദിതാ ദാസിന്റെ വിവാഹമോചന വാര്‍ത്തയായിരുന്നു. 2010ലാണ് നന്ദിതയും സുബോധും വിവാഹിതരായത്. നന്ദിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. സൗമ്യ സെന്‍ ആയിരുന്നു നന്ദിതയുടെ ആദ്യഭര്‍ത്താവ്. എന്നാല്‍ 2007ല്‍ ഇവര്‍ ഈ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

2010 ല്‍ വ്യവസായിയായ സുബോദ് മസ്കാരയെ ജനുവരി മാസത്തിലാണ്  വിവാഹം കഴിച്ചത്. ഇപ്പോള്‍ വിവാദ മോചന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നതും ജനുവരി മാസത്തില്‍ തന്നെയായത് യാദൃശ്ചികം. ആറ് വയസുള്ള മകനുണ്ട്. നന്ദിത വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

divorce, subodh, nandhitha das

NO COMMENTS

LEAVE A REPLY