പാക് താരങ്ങളുടെ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാട് മയപ്പെടുത്തി എംഎൻഎസ്

ae dil he mushkil

പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ചതിന്റെ പേരിൽ വിവാദമായ കരൺ ജോഹർ ചിത്രം ‘ഏ ദിൽ ഹേ മുഷ്‌കിലി’ൻറെ പ്രദർശനം തടയുമെന്ന നിലപാട് നവനിർമാൺ സേന മയപ്പെടുത്തി. ചിത്രത്തിന്റെ നിർമാതാക്കൾ എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭാവിയിൽ പാക് നടൻമാരെ അഭിനയിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയതോടെയാണ് നയം മയപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസാണ് രാജ് താക്കറെയും നിർമാതാക്കളുമായുള്ള യോഗം വിളിച്ചു ചേർത്തത്. നിർമാതാവ് മഹേഷ് ഭട്ട്, സംവിധായകൻ കരൺ ജോഹർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫട്‌നാവിസിന്റെ വീട്ടിലായിരുന്നു യോഗം. പാക് നടീനടന്മാർ അഭിനയിച്ച ചിത്രങ്ങളുടെ പ്രദർശനം തടയുമെന്ന നിലപാടിലായിരുന്നു ഇതുവരെ എം.എൻ.എസ്.

കരൺ ജോഹർ ചിത്രം ഏ ദിൽ ഹേ മുഷ്‌കിൽ, ഷാരുഖ് ഖാൻ ചിത്രം റയീസ്, എന്നിവയിലും ചിത്രീകരണം പുരോഗമിക്കുന്ന ഇർഫാൻ ഖാൻ ചിത്രം ഹിന്ദി മീഡിയത്തിലും പാക് താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE